കെവിൻ വധക്കേസ് ; സംഭവിച്ചതെല്ലാം നീനുവിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടെന്നു നീനുവിന്റെ അമ്മയുടെ ന്യായീകരണം ; തന്നെ മനസികരോഗിയാക്കാൻ ശ്രമം നടക്കുന്നതായി നീനുവിന്റെ മൊഴി ;

home-slider kerala news

കെവിന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന അന്വേഷണസംഘത്തിന് മുമ്ബാകെ മൊഴി നല്‍കി. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നീനുവിനോടുള്ള സ്നേഹകൂടുതല്‍കൊണ്ടാണെന്ന് രഹ്ന മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍

അതേസമയം തന്നെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് നീനു പ്രതികരിച്ചു. ഈ മാസം പതിനൊന്നിന് വീണ്ടും രഹ്ന അന്വേഷണസംഘത്തിന് മുമ്ബാകെ ഹാജരാകണം.

കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ ആദ്യമായാണ് നീനുവിന്റെ അമ്മ രഹ്നയുടെ പരസ്യപ്രതികരണം. ഗൂഢാലോചനയില്‍ രഹ്നയ്ക്ക് പങ്കുണ്ടെന്ന നീനുവിന്റെ മൊഴി രഹ്ന നിഷേധിച്ചു.

എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് നീനുവിനോടുള്ള സ്നേഹകൂടുതല്‍കൊണ്ടാണെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

കെവിന്‍ കൊല്ലപ്പെട്ടതിന് ശേഷം താന്‍ ഒളിവില്‍ പോയെന്ന പ്രചാരണം ശരിയല്ല. കെവിനുമായുള്ള ബന്ധത്തെക്കുറിച്ച്‌ നീനു വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും രഹ്ന വ്യക്തമാക്കി. അതേസമയം നീനുവിനെ മനോരോഗത്തിന് ചികിത്സിച്ചിരുന്നുവെന്ന ചാക്കോയുടെ വെളിപ്പെടുത്തല്‍ ശിയാണെന്ന് രഹ്ന ആവര്‍ത്തിച്ചു.

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് നാലര വരെ നീണ്ടുനിന്നു.അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ അടുത്ത 11ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.അതേസമയം

അതേസമയം, നീനുവിന്റെ ചികിത്‌സാ രേഖകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് എറ്റുമാനൂര്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *