കെവിന്‍ വധക്കേസില്‍ മുഖ്യ പ്രതി ഷാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയ എഎസ്‌ഐയുടെ തൊപ്പി തെറിച്ചു ;

home-slider kerala

കെവിന്‍ കൊലപാതകത്തില്‍ മുഖ്യപ്രതി ഷാനുവില്‍ നിന്ന് കൈകൂലി വാങ്ങിയ എ.എസ്.ഐ ടി.എം. ബിജുവിനെ പൊലീസില്‍ നിന്ന് പിരിച്ചു വിട്ടു. വകുപ്പുതല അന്വേഷണത്തിനൊടുവില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറാണ് നടപടിയെടുത്തത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങളും തടയും.

ഈ വര്‍ഷം മേയ് 27നാണ് മാന്നാനത്തെ വീട്ടില്‍ നിന്ന് ഭാര്യാസഹോദരന്‍ ഷാനു കെവിനെ തട്ടിക്കൊണ്ടു പോയത്. തുടര്‍ന്ന് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കെവിന്‍ ഭാര്യയായ നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നീനുവിന്റെ സഹോദരനും കൂട്ടാളികളും കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത്. കെവിനെ തട്ടിക്കൊണ്ട് പോകുന്ന വഴിക്ക് വച്ചുണ്ടായ പൊലീസ് പരിശോധനയില്‍ നിന്ന് ഒഴിവാകാന്‍ മദ്യപിച്ചിരുന്ന ഷാനു എ.എസ്.ഐ ബിജുവിന് കൈക്കൂലി നല്‍കുകയായിരുന്നു. കൊലപാതകം തടയാന്‍ ആകുമായിരുന്ന സാഹചര്യത്തില്‍ പൊലീസ് കണ്ണടച്ചു എന്ന് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *