കൂട്ടബലാത്സംഗം നടന്ന ലോഡ്ജില്‍ ഇതിനു മുന്‍പും അസമയത്ത് പെണ്‍കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്’: കൗണ്‍സിലര്‍

home-slider kerala

കോഴിക്കോട്: ചേവായൂരില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ലോഡ്ജില്‍ ഇതിനു മുന്‍പും യുവതികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍. കോര്‍പ്പറേഷനിലെ 16ാം വാര്‍ഡായ ചേവരമ്ബലത്തെ കൗണ്‍സിലര്‍ സരിത പറയേരിയാണ് ലോഡ്ജില്‍ ഇതിനു മുന്‍പും പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടിട്ടുണ്ടെന്ന് പലരും പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്.

‘ലോഡ്ജിനെതിരെ നേരത്തെയും പരാതി നല്‍കിയിട്ടുണ്ട്. അസമയത്ത് യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ട്. സംഘര്‍ഷമുണ്ടായിട്ടുണ്ട്. പോലീസ് ഒരുതവണ പരിശോധന നടത്തിയിരുന്നു,’-എന്നും കൗണ്‍സിലര്‍ പറഞ്ഞു. പരാതി പ്രകാരം ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാന്‍ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി.

ഇവരെ കാറിലാണ് ലോഡ്ജിലെത്തിച്ചത്. പിന്നീട് നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ദ്ധമയക്കത്തിലാക്കിയായിരുന്നു പീഡനം. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കേസില്‍ പ്രതികളായ നാല് പേരും അറസ്റ്റില്‍. രണ്ട് പേരെ പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മറ്റ് രണ്ട് പേരെയാണ് പോലീസ് ഇന്ന് വെളുപ്പിനെ അറസ്റ്റ് ചെയ്തത്. തലയാട് ഭാഗത്തെ കാടിനോടടുത്തുള്ള ഒളിസങ്കേതത്തിലായിരുന്നു പ്രതികള്‍ കഴിഞ്ഞിരുന്നത്. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നജാസ്, ഷുഹൈബ് എന്നിവരെയാണ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *