കൂടുതല്‍ അഫ്‌ഗാന്‍ പൗരന്മാര്‍ക്ക് അഭയമൊരുക്കി യുഎഇ

home-slider world news

അബുദാബി : അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് താല്‍ക്കാലിക അഭയമൊരുക്കി യുഎഇ .കഴിഞ്ഞ ദിവസം 41 പേര്‍ കൂടി രാജ്യത്തെത്തി . ഇവര്‍ക്ക് അബുദാബിയില്‍ എമിറേറ്റ്സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ താമസ സൗകര്യമൊരുക്കി.

മനുഷ്യാവകാശ പ്രവര്‍ത്തകരും അഫ്ഗാന്‍ ഗേള്‍സ് സൈക്ലിങ് ആന്‍ഡ് റോബട്ടിക്സ് ടീമില്‍ നിന്നുള്ളവരുമാണ് ഇവര്‍. അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിന് രാജ്യാന്തര സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് യുഎഇ വിദേശ കാര്യ രാജ്യാന്തര സഹകരണ മന്ത്രാലയം സുരക്ഷാ സഹകരണ വകുപ്പ് ഡയറക്ടര്‍ സേലം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കി.

അതെ സമയം മുമ്ബ് 5000 അഫ്ഗാന്‍ പൗരന്മാര്‍ക്ക് യുഎഇ അഭയം നല്‍കിയിട്ടുണ്ട് . വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും സര്‍ക്കാരിതര സംഘടനകളിലെ പ്രവര്‍ത്തകരെയും കാബൂളില്‍ നിന്ന് എത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *