കൂടിയാലോചനകള്‍ ഉണ്ടായിട്ടില്ല;ഒടുവിൽ കുറ്റം സമ്മതിച്ച് രമേശ് ചെന്നിത്തല

home-slider kerala politics

തിരുവനന്തപുരം:നേതൃയോഗത്തിൽ കുറ്റം ഏറ്റുപറഞ്ഞ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസ്-എം ഘടകത്തിന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് മുന്‍പ് കോണ്ഗ്രസില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചെന്നിത്തല യോഗത്തില്‍ ന്യായീകരിച്ചു . മുന്നണി സംവിധാനത്തില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ ഉണ്ടാവുമെന്നും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടിയാണ് സീറ്റ് വിട്ടുനല്‍കിയതെന്നും ചെന്നിത്തല വ്യക്തമാക്കി. വിശദീകരണത്തിന് ശേഷം ചെന്നിത്തല നിയമസഭയിലേക്ക് പോവുകയും ചെയ്തു.

ഘടകകക്ഷികളുടെ അപ്രമാദിത്വം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും, അത് പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്ക് സൃഷ്ടിക്കുമെന്നും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് കുറ്റപ്പെടുത്തി. രാജ്യസഭാ സീറ്റ് വിവാദത്തില്‍ സമൂഹ മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും പ്രതിഷേധം പങ്കുവെച്ച യുവ നേതാക്കള്‍ ആരും യോഗത്തില്‍ പങ്കെടുത്തില്ല. മനപൂര്‍വം യോഗത്തില്‍ നിന്നും വിട്ടുനിന്നതാണെന്നാണ് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *