തിരുവനന്തപുരം: നിരവധി മലയാളികളുടെ സ്വപ്നമാണ് ഗള്‍ഫ്. അതുകൊണ്ട് തന്നെ ഗള്‍ഫില്‍ കൊണ്ടു പോകാം എന്നു പറഞ്ഞാല്‍ ഉടന്‍ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് മണലാരണ്യത്തില്‍ എത്തി ചതിക്കുഴിയില്‍ വീഴുന്നത് നിരവധി മലയാളികളാണ്. ഇത്തരക്കാരുടെ ആശ്വാസമാണ് നോര്‍ക്കാ റൂട്ട്സ്. ഏജന്റുമാരുടെ കഴുത്തറുപ്പന്‍ ഫീസും ചതിയും ഭയക്കാതെ ഗള്‍ഫിലെത്താന്‍ വീണ്ടും അവസരം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കാ റൂട്ട്സ്.
കുവൈറ്റിന് പിന്നാലെ സൗദി അറേബ്യയിലെക്ക് ചേക്കേറാനാണ് ഇത്തവണ നോര്‍ക്ക അവസരം ഒരുക്കിയിരിക്കുന്നത്. നഴ്സുമാര്‍ക്ക് പുറമേ ആരോഗ്യ മേഖലയില്‍ നിരവധി തസ്തികകളിലാണ് ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏജന്റുമാരുടെ കഴുത്തറുപ്പന്‍ ഫീസും ചതിയും ഭയക്കാതെ നിങ്ങള്‍ക്കും ഇനി സുരക്ഷിതമായി ഗള്‍ഫിലെത്തി ജോലി ചെയ്യാം.
സൗദി അറേബ്യയിലെ അല്‍ മൗവാസാത്ത് ആശുപത്രി നഴ്സ് (വനിത), ലാബ് ടെക്നിഷ്യന്‍ (വനിത), റെസ്പിരേറ്ററി തെറാപ്പിസ്റ്റ് (വനിത), സിഎസ്എസ്ഡി ടെക്നിഷ്യന്‍ (പുരുഷന്), എക്സ് റേ ടെക്നിഷ്യന്‍ (വനിത), തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ഥികളെ നോര്‍ക്ക റൂട്സ് മുഖേന തിരഞ്ഞെടുക്കുന്നത്. യോഗ്യതയും മറ്റു വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ജൂലൈ 22. ഫോണ്‍: 18004253939 (ടോള്‍ഫ്രീ).