കുമ്പസാര രഹസ്യം പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തി വൈദികർ ചേർന്ന് യുവതിയെ പീഡിപ്പിച്ചു ; അഞ്ച് വൈദികർ പ്രതിക്കൂട്ടിൽ ; പരാതിയുമായി യുവതിയുടെ ഭർത്താവ്;

home-slider indian news

വൈദികന് മുന്നില്‍ കുമ്ബസാരിച്ച യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച സംഭവത്തില്‍ സഭ കൂടുതല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് രംഗത്ത്. മറ്റാരെങ്കിലും ചെയ്ത തെറ്റിന് താന്‍ ബലിയാടാകുന്ന അവസ്ഥയാണ്. സഭയ്ക്കാണ് ഞാന്‍ പരാതി കൊടുത്തത്. സഭ തീരുമാനം എടുക്കട്ടെ. അതിന് ശേഷം മാത്രമേ മറ്റ് നടപടികളിലേക്ക് പോകുകയുള്ളുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഈ സംഭവം ഞാന്‍ പബ്ലിക് ആക്കിയിട്ടില്ല. മറ്റാരൊക്കെയോ പബ്ലിക് ആക്കിയിട്ട് കുടുംബത്തിന് ഇപ്പോള്‍ വലിയ മാനക്കേട് സംഭവിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് താനും കുടുംബവും കടന്നുപോകുന്നത്. അഞ്ച് വൈദികരാണ് കുറ്റാരോപിതരായിരിക്കുന്നത്. വൈദികവൃത്തിയില്‍ നിന്നും ഇവരെ ഒഴിവാക്കണമെന്നാണ് ആവശ്യം. വേഗത്തില്‍ സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

കുമ്ബസാര രഹസ്യം ഉപയോഗിച്ച്‌ ഓര്‍ത്തഡോക്സ് വൈദികര്‍ ബ്ലാക്മെയില്‍ ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തിരുവല്ല സ്വദേശിനിയായ യുവതിയെയാണ് വൈദികര്‍ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് മെത്രാപൊലീത്തയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. കതോലിക്കാ ബാവയെ നേരില്‍ കണ്ട് പരാതി നല്‍കിയതോടെ അഞ്ച് വൈദികരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കുമ്ബസാര രഹസ്യം ദുരുപയോഗം ചെയ്ത പരാതിയില്‍ അന്വേഷണം ഉണ്ടായില്ലെന്നും ആരോപണം ഉണ്ട്. നിരണം, തുമ്ബമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ വൈദികര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *