കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി,’ ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ല; വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ച്‌ സ്മൃതി മന്ഥന

cricket sports

ഷാര്‍ജ: ( 11.11.2020) ‘കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി..’ വനിതാ ട്വന്റി20 ചാലഞ്ചില്‍ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ടീമിനെ ജേതാക്കളാക്കിയ ശേഷം ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ പ്രതികരണം ഇതായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍ നോവാസിനെ ഫൈനലില്‍ 16 റണ്‍സിനു തോല്‍പിച്ചാണ് സ്മൃതിയുടെ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ജേതാക്കളായത്.

കിരീടനേട്ടത്തെക്കുറിച്ച്‌ പറയാതെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ലെന്നും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായ സ്മൃതി സൂചിപ്പിച്ചു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ വനിതാ താരങ്ങള്‍ യുഎഇയില്‍ വനിതാ ട്വന്റി20 ചാലഞ്ച് കളിക്കാനിറങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്തു. 49 പന്തില്‍ 68 റണ്‍സെടുത്ത സ്മൃതിയായിരുന്നു ടോപ് സ്‌കോറര്‍. 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത രാധാ യാദവാണ് ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍, സൂപ്പര്‍ നോവാസ് തകര്‍ന്നടിഞ്ഞു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്കു നേടാനായത് 102 റണ്‍സ് മാത്രം. സല്‍മ ഖാത്തൂന്‍ (118), ദീപ്തി ശര്‍മ (29) എന്നിവരാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ജേതാക്കളായിരുന്ന സൂപ്പര്‍ നോവാസിനെ തകര്‍ത്തത്. പിടിച്ചു നിന്നത് ഹര്‍മന്‍പ്രീത് (30) മാത്രം. സ്മൃതിയായിരുന്നു വുമണ്‍ ഓഫ് ദ് മാച്ച്‌.

Leave a Reply

Your email address will not be published. Required fields are marked *