കാവേരി വിഷയത്തിലെ തമിഴ്നാടിന്‍റെ പ്രതിഷേധം ഐപിഎല്‍ വേദിയിലുണ്ടാകണമെന്ന് നടന്‍ രജനീകാന്ത്. ഇത് ഐ പി എല്‍ കളിക്കാനുള്ള സമയമല്ല. കാവേരി പ്രേശ്നത്തില്‍ ഒറ്റകെട്ടായി പ്രതിക്ഷേധിക്കണം . ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയില്‍ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയില്‍ പറഞ്ഞു.
പ്രതിഷേധ സമരത്തില്‍ രജനീകാന്തിനെ കൂടാതെ നടന്‍ കമല്‍ഹാസന്‍ അടക്കമുള്ള താരങ്ങളും പങ്കെടുത്തു. കാവേരി വിഷയത്തില്‍ രജനീകാന്തിന്‍റെ മൗനം തെറ്റാണെന്ന് കമല്‍ഹാസന്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രജനി വിഷയത്തില്‍ പ്രതിഷേധ ആഹ്വാനവുമായി രംഗത്തെത്തിയത്.
ഇതിനിടെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രാദേശിക സംഘടനകളും റെയില്‍വേ ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടി ശക്തമാക്കി. ബോര്‍ഡ് രൂപവത്കരിച്ചു കാവേരിയില്‍നിന്നു തമിഴ്നാടിനു ജലം വിട്ടുനല്‍കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.
നേരത്തെ കാവേരി നദീജല ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തമിഴ് സിനിമ താരങ്ങള്‍ ചെന്നൈയില്‍ ഉപവാസം തുടങ്ങിയിയരുന്നു . വിജയ്, കമല്‍ഹാസന്‍, നിസാര്‍ , ധനുഷ്, വിശാല്‍ തുടങ്ങി തമിഴ്‌നാട്ടിയിലെ വന്‍ താരനിര തന്നെ പ്രധിഷേധത്തിന്റെ ഭാഗമാകാനെത്തിയിരുന്നു