ചെന്നൈ: കാവേരി വിഷത്തില്‍ സുപ്രീം കോടതി വിധി നിരാശപ്പെടുത്തിയെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനിയും കമൽഹാസനും അഭിപ്രായം പ്രകടിപ്പിച്ചു .
സുപ്രീം കോടതിയുടെ അന്തിമ വിധി തമിഴ്നാട്ടിലെ കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെ തന്നെ ബാധിക്കുമെന്നും അത് നിരാശജനകമാണെന്നും രജനീകാന്ത് ട്വീറ്റ് ചെയ്തു.
കാവേരി നദീജല കേസില്‍ തമിഴ്നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തി എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നും രജനീകാന്ത് പറഞ്ഞു.
അത് പോലെത്തന്നെ കമല്‍ഹാസനും വിഷയത്തില്‍ പ്രതികരിച്ചു. സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ കമല്‍ തമിഴ്നാട്, കര്‍ണാടക ജനതകള്‍ക്കിടയിലെ ഐക്യത്തെ ഇത് ബാധിക്കരുതെന്നും കമല്‍ പ്രതികരിച്ചു.