ചെന്നൈ: തമിഴ്‌നാട്ടില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കണമെന്ന ആവശ്യം മുന്നോട് വെച്ച് മുഖ്യമന്ത്രി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും നിരാഹാരസത്യഗ്രഹം ആരംഭിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം ആരംഭിച്ചത്.
ഇതിനിടെ പ്രശ്‌ന പരിഹാരത്തിനായി തമിഴ്‌നാട് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ഇന്നു കാണുമെന്നും പറഞ്ഞു . കഴിഞ്ഞ 29 നകം സിഎംബിയുള്‍പ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍ദേശം അട്ടിമറിക്കപ്പെട്ടു .
വ്യാഴാഴ്ച ബന്ദ് നടത്തുമെന്നു പ്രതിപക്ഷവും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ നിരവധി പ്രതിഷേധപരിപാടികളാണ് അരങ്ങേറിയത്.