തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിത്തത്തിനു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മുന്നറിയിപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്കു ബാധകമായിരിക്കും എന്നും അറിയിച്ചിട്ടുണ്ട് .
