കൊല്ലം: പ്രശസ്‌ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ തിങ്കളാഴ്ച രാത്രി സംഘപരിവാര്‍ ആക്രമണം. കൊല്ലം ജില്ലയിലെ കടയയ്കക്കല്‍ കോട്ടുങ്കലില്‍ വച്ചാണ് കുരീപ്പുഴ ശ്രീകുമാറിന് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. തനിക്കെതിരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പൊലീസിനെ സമീപിച്ച് പരാതിയും നല്‍കിയിട്ടുണ്ട് .
വടയമ്ബാടി ജാതി മതിലിനെക്കുറിച്ച് സംസാരിച്ചതിനാലാണ് തനിക്കെതിരെ ആക്രമണ ശ്രമമുണ്ടായതെന്നും പിന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്നും കവി പറഞ്ഞു . കോട്ടുക്കലില്‍ ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച കുരീപ്പുഴ വടയമ്ബാടിയിലെ ജാതിമതിലിനെക്കുറിച്ച് പ്രസംഗിച്ചിരുന്നു. ഇതിന് പുറമേ ആര്‍എസ്‌എസിനെയും സംഘപരിവാറിനെയും വിമര്‍ശിക്കാനും കുരീപ്പുഴ ഈ വേദിയെ ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടാകുന്നത്.വടയമ്ബാടിയില്‍ ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി ഭജനമഠം ദേവീക്ഷേത്ര സമിതി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെടുള്ള സമരമാണ് ഇപ്പോള്‍ വടയമ്ബാടിയില്‍ നടന്നുവരുന്നത്.
കുരീപ്പുഴ ശ്രീകുമാറിന് നേരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കുന്നത്. സംഭവം ഗൗരവമായെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ കൊല്ലം റൂറല്‍ എസ്പിയ്ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. തനിക്കെതിരെ ആക്രമണമുണ്ടായതോടെ കുരീപ്പുഴ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.