കഴിഞ്ഞ മാസം മെക്സിക്കോയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളുടെ മൃ​ത​ദേ​ഹം കണ്ടത്തി;

home-slider

മെ​ക്സി​ക്കോ​യി​ല്‍ ക​ഴി​ഞ്ഞ മാ​സം കാ​ണാ​താ​യ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി കണ്ടത്തി . ജ​ലി​സോ​യി​ല്‍ കാ​ണാ​താ​യ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഗു​ണ്ടാ​സം​ഘം ആ​സി​ഡി​ല്‍ ഇ​ട്ടു ല​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നു തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.

കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം ഇ​വ​രെ മ​ര്‍​ദ​ന​ത്തി​നി​ര​യാ​ക്കി​യ ശേ​ഷ​മാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു​ശേ​ഷം ആ​സി​ഡി​ല്‍ ഇ​ട്ട​തി​നാ​ല്‍ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. കൊ​ല​പാ​ത​ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ട​ര്‍ റൗ​ള്‍ സാ​ഞ്ചെ​സ് അ​റി​യി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​വി​ടെ മ​റ്റു കൊ​ല​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും കൊ​ല​പാ​ത​ക​ങ്ങ​ളും മെ​ക്സി​ക്കോ​യി​ല്‍ തു​ട​ര്‍​ക്ക​ഥ​യാ​ണ്. 2014ല്‍ ​അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളു​മ​ട​ങ്ങു​ന്ന 43 അം​ഗ സം​ഘ​ത്തെ പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍​ക്കു കൈ​മാ​റി​യി​രു​ന്നു. ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ഇ​വ​രെ ക്രൂ​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ത്തി​ച്ചു. 2017ല്‍ 25,000​ല്‍ അ​ധി​കം പേ​രാ​ണ് മെ​ക്സി​ക്കോ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *