കല്ലട ബസ്സ് കേസ് അട്ടിമറിക്കാന്‍ ശ്രമം

kerala news

കൊച്ചി : കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദമേറ്റ സംഭവത്തില്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തല്‍. കേസിന്റെ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കേ ഏഴ് പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ പുറത്തുവരുന്നത്. തിരിച്ചറിയില്‍ പരേഡ് നടക്കാനുണ്ടെന്ന വിവരം പ്രോസിക്യൂഷന്‍ മറച്ചുവെച്ചാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. 

കല്ലട ബസ്സില്‍ യാത്രക്കാരെ ജീവനക്കാരും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ പ്രതികളായ ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 

ഇതിനെതിരെ തൃക്കാക്കര എസിപി ഹൈക്കോടതിയില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. ജാമ്യം അനുവദിച്ച അതേ കോടതിക്ക് ആവിധി തന്നെ റദ്ദാക്കാന്‍ കഴിയില്ലാത്തതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *