കൊച്ചി: അതിരൂപത ഭൂമി ഇപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദ്ദിനാള്‍ രാജാവല്ലെന്ന് കോടതി പറഞ്ഞു .അതിരൂപതയുടെ സ്വത്തുക്കള്‍ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. കര്‍ദ്ദിനാളിനെ ഒരു കിംഗ് ആയി കാണാമോ? എന്ന കോടതിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആരും നിയമത്തിന് മുകളിലല്ലെന്നും കോടതി പറഞ്ഞു.
കേസില്‍ അന്തിമ വാദം ഉച്ചയ്ക്കു ശേഷം നടക്കും.
കര്‍ദ്ദിനാള്‍ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി പറഞ്ഞു . രൂപതയ്ക്ക് വേണ്ടി ഇടപാടുകള്‍ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. സ്വത്തുക്കള്‍ അതിരൂപതയുടേതാണ്. ബിഷപ്പിന്റേയോ വൈദികരുടേയോ അല്ല. വിശ്വാസികളുടേതാണ്. സ്വത്തുക്കള്‍ സ്വന്തം താല്‍പര്യം അനുസരിച്ച് കൈകാര്യം ചെയ്യാന്‍ ബിഷപ്പിനോ കര്‍ദ്ദിനാളിനോ കഴിയില്ല എന്നുംkodathi പറഞ്ഞു . നിയമം എല്ലാവര്‍ക്കും മുകളിലാണ്. അതിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഭൂമി ഇപാടില്‍ പോലീസ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളണമെന്ന കര്‍ദ്ദിനാളിന്റെ ആവശ്യം കോടതി നിഷേധിച്ചു . ഇതേ ആരോപണങ്ങളില്‍ മജിസ്ട്രേറ്റ് അന്വേഷണം നടക്കുന്നുണ്ട്. മജിസ്ട്രേറ്റ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ല. മജിസ്ട്രേറ്റ് അന്വേഷണം പൂര്‍ത്തിയാകും വരെ കാത്തിരിക്കണമെന്നും പോലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നും കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.