കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ബിജെപിക്ക് മുന്‍തൂക്കം.

home-slider indian news politics

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലീഡ് . വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോൾ ബിജെപിയുടെ ലീഡ് നൂറ് കടന്നു . ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ബി ജെ പി 109, കോണ്‍ഗ്രസ് 65 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെണ്ണല്‍ ആരംഭിച്ച സമയം കോണ്‍ഗ്രസ് മുന്നേറിയിരുന്നെങ്കിലും പിന്നീട് ബി ജെ പി മുന്നേറുകയായിരുന്നു. എന്നാല്‍  ഇരു കൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴിച്ചയാണ് കാണാന്‍ സാധിച്ചതെങ്കിലും പിന്നീട് ബി ജെ പി വന്‍ കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഇതോടെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും. അതേ സമയം ഇവിടെ ജെ ഡി എസ് നിര്‍ണായക കക്ഷിയായി മാറാനുള്ള സാഹചര്യവും നില നിലനിൽക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *