തിരുവനന്തപുരം: പാലക്കാട് കരുണ, കണ്ണൂര്‍ കോളജുകള്‍ ചട്ടം ലംഘിച്ച് നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. സുപ്രീംകോടതി വിമര്‍ശനം അവഗണിച്ച് അവതരിപ്പിച്ച ബില്‍ ഐകകണ്ഠ്യേനയാണു പാസാക്കിയത്.
എംസിഐ അസാധുവാക്കിയ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് അനുമതി നല്‍കിയത്. പ്രതിപക്ഷവും ബില്ലിനെ പിന്തുണച്ചു. അതേസമയം, ബില്ലിന്‍റെ കാര്യത്തില്‍ വി.ടി. ബല്‍റാം സഭയില്‍ എതിര്‍പ്പ് കാണിച്ചു. ബില്‍ സ്വകാര്യ മാനേജുമെന്‍റുകളെ സഹായിക്കാനാണെന്ന് ബല്‍റാം ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബല്‍റാമിന്‍റെ നിലപാട് തള്ളി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ അനുകൂലിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. ഭരണകക്ഷിയുമായി ഇക്കാര്യത്തില്‍ ഒത്തുകളിയൊന്നുമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.