കണ്ണൂര്‍ വീണ്ടും സാധാരണക്കാരനു നേരെ അക്രമം പ്രധാന ഉത്തരവാദികള്‍ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബല്‍റാം എംഎല്‍എ.
കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, ‘നിങ്ങള്‍ വേണമെങ്കില്‍ തോല്‍പ്പിച്ചോളൂ, എന്നാല്‍ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം’ എന്ന് പറഞ്ഞു കൊണ്ട് എം എൽ എ കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തോട് പ്രതികരിച്ചു.
ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. .ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും വിടി ബല്‍റാം ആവശ്യപ്പെട്ടു.