കന്യാസ്തീക്ക് ദുരുദ്ദേശം ആണെന്നും ,എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ബിഷപ്പ് ; എന്തിനെന്നു പറയാതെ ബിഷപ്പ്.

home-slider kerala news

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ ബിഷപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചതായി വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയത് എന്നും ആണ് ബിഷപ്പ് നേരത്തെ മുതല്‍ പറയുന്നത്.

പീഡനം എന്ന പരാതിക്ക് പിന്നില്‍ ദുരുദ്ദേശം ആണുള്ളത് എന്നും ബിഷപ്പ് ആരോപിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 19 ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കോട്ടയം എസ്പി ഹരിശങ്കറിന്റേയും വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റേയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

പരാതി ദുരുദ്ദേശപരം   കന്യാസ്ത്രീ തനിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ ദുരുദ്ദേശപരം ആണെന്നാണ് ബിഷപ്പിന്റെ ആരോപണം. താന്‍ നിരപരാധിയാണെന്നും ബിഷപ്പ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയാണ്.

വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത് എന്നും ബിഷപ്പ് ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പുമായി വ്യക്തി വൈരാഗ്യം ഉണ്ടാകാന്‍ ഉള്ള കാരണം എന്തെന്ന് അദ്ദേഹം പറഞ്ഞതായി അറിവില്ല.

 

വിശദമായ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. തൃപ്പൂണിത്തുറ ഹൈടെക് സെല്‍ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യാവലിയ്ക്കനുസരിച്ച് തന്നെ ഉത്തരങ്ങള്‍ നല്‍കണം എന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കണം എന്നും പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *