കനത്ത തിരിച്ചടിയുടെ ആഘാതത്തിൽ മുഖം മങ്ങി ബിജെപി

home-slider politics

ലഖ്​നോ: യു.പി. ബീഹാര്‍ സംസ്ഥാനങ്ങളിലെ ലോക്സഭ മണ്ഡലങ്ങളില്‍ നടന്ന ഉപ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ബിജെപിക്ക് കനത്ത തോൽവി . ​ഉത്ത​ര്‍​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ഉ​പ മു​ഖ്യ​മ​ന്ത്രി കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ എ​ന്നി​വ​രുടെ മണ്ഡലമായ ഗോ​ര​ഖ്​​​പു​ര്‍, ഫു​ല്‍​പു​ര്‍ ലോ​ക്​​സ​ഭ സീ​റ്റുകളില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി വന്‍ ലീഡ് തുടരുകയാണ്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍െറ സ്വന്തം മണ്ഡലമായ ഗോരഖ്​പുരില്‍ ബി.ജെ.പിയെ പിന്നിലാക്കി എസ്.പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 33,000ത്തിലധികം വോട്ടിന്‍റെ ലീഡില്‍ മുന്നേറുകയാണ്. 3,34,463 വോട്ടുകളാണ്​ എസ്​.പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ്​ നേടിയിരിക്കുന്നത്​. ബി.ജെ.പി സ്​ഥാനാര്‍ത്ഥി ഉപേന്ദ്ര ദത്ത്​ ശുക്ല 3,08,593 വോട്ടുകളാണ്​ നേടിയിരിക്കുന്നത്​.

1998 മുതല്‍ തുടർച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലത്തിൽ യോഗി ആദിത്യനാഥിനും ബിജെപിക്കും കിട്ടിയ ഏറ്റവും വലിയ തിരിരിച്ചടിയാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം .

Leave a Reply

Your email address will not be published. Required fields are marked *