കണ്ണൂര്‍, കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു . ‘കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇത്രയധികം കുട്ടികളുടെ ഭാവി പൂര്‍ണ്ണമായും അടഞ്ഞു പോകുന്നൊരു സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി മനുഷ്യത്വപരമായ സമീപനം എടുക്കണമെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്റേത്’. എന്നാല്‍ നിയമത്തിനു മുന്നില്‍ ആ നിലപാടിനുണ്ടായ വീഴ്ച്ചകളാണ് ചൂണ്ടിക്കാട്ടപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബില്ലിനെയും സര്‍ക്കാരിനെയും അനുകൂലിക്കുന്നുവെന്ന മുന്‍നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. മുന്‍ കെ പി സി സി അധ്യക്ഷന്‍ സുധീരന്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്‍ പ്രതിപക്ഷം പിന്തുണച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. .
അതേസമയം കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളേജ് വിഷയത്തിലെ സുപ്രീം കോടതി ഉത്തരവ് മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . ഇരു കോളേജുകളിലെയും നിയമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീം കോടതി വിധിയോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ല. നിയമസഭ ബില്‍ പാസാക്കിയിട്ടും നേരത്തെ സ്വീകരിച്ച സമീപനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.