കണ്ണൂര്‍: കണ്ണൂരില്‍ ആക്രമണം തുടർകഥയാവുന്നു . അഴീക്കോട് തെക്കുഭാഗം സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലേക്ക് ആർ എസ് എസ് ബോംബെറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസ് ആക്രമിച്ചത്.
ഇന്നലെ രാത്രി സമാധാനയോഗം നടന്നിരുന്നു. അതിനു ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് ആര്‍എസ്‌എസ് അക്രമം അഴിച്ചു വിട്ടത്.
ഓഫീസിലെ ഫര്‍ണീച്ചറുകളെല്ലാം പൂര്‍ണമായും നശിപ്പിച്ചു . ഓഫീസിനു നേരെ ബോംബറിഞ്ഞ ശേഷം അക്രമികള്‍ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ത്തു.