കണ്ണൂര്‍:കണ്ണൂരില്‍ ഡിസിസിയുടെ ക്യാംപ് എക്സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.കണ്ണൂരിലെ അക്രമത്തിന്റെ സ്ഥാപകന്‍ എകെജിയാണ് വിമർശിച്ചു. .
മാധ്യമത്തിലൂടെ എകെജിയെ അധിക്ഷേപിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന വിടി ബല്‍റാം എംഎല്‍എയ്ക്ക് ഈ സംഭവം തുണയായി . എകെജിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുധാകരന്‍ ബല്‍റാമിനുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂരില്‍ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിച്ച, പാര്‍ട്ടി ഗ്രാമമുണ്ടാക്കാന്‍ വീടുകള്‍ ആക്രമിക്കുകയും കല്യാണങ്ങള്‍ മുടക്കുകയും ശ്രമിക്കുകയും ചെയ്ത നേതാവായിരുന്നു എകെജി. എകെജി മഹാനല്ലെന്നും മഹത്തായ രാഷ്ട്രീയ ജീവിതത്തിന്റെ പൈതൃകം ഉള്ള ആളല്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ ഡിസിസിയുടെ ക്യാംപ് എക്സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.
വിഷയത്തില്‍ ബല്‍റാമിനെ പരസ്യമായി പന്തുണയ്ക്കുന്ന രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ് കെ സുധാകരന്‍. കഴിഞ്ഞ ദിവസം രാജ്മോഹന്‍ ഉണ്ണിത്താന്‍ ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അതേസമയം, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ ബല്‍റാമിന്റെ പ്രസ്താവനയ്ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ബല്‍റാമിന്റെ പരാമര്‍ശം തെറ്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തിയിട്ടുണ്ട്. അത് കോണ്‍ഗ്രസിന്റെ സംസ്കാരമാണ്. സിപിഐഎം-സിപിഐ തര്‍ക്കത്തിന് തിരശീല ഇടാനാണ് ഈ വിഷയം കുത്തിപ്പൊക്കുന്നത്. സുധാകരന്‍ പറഞ്ഞു.