ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ; പിഴയായ് ലഭിച്ചത് കോടികള്‍, നടപടി തുടരുമെന്ന് അധികൃതര്‍

kerala news

തിരുവനന്തപുരം : അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ആരംഭിച്ചത്.

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചത്. പെര്‍മിറ്റ് ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ബസുകളില്‍ നിന്ന് പിഴ ഈടാക്കുകയും ട്രാവല്‍ ഏജന്‍സികള്‍ക്കും നോട്ടീസ് നല്‍കുകയുമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. കല്ലടയുടെ 20 ഓളം ബസുകള്‍ക്ക് നേരെയാണ് ചട്ടലംഘനത്തിന് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *