ഓണക്കാലത്ത് കുതിരാന്‍ തുരങ്കം കാണാന്‍ വന്‍തിരക്ക് ; ഗതാഗത കുരുക്കും രൂക്ഷമായി

home-slider kerala

വടക്കഞ്ചേരി : കുതിരാന്‍ തുരങ്കം കാണാന്‍ സഞ്ചാരികള്‍ എത്തിയതോടെ ഗതാഗത കുരുക്കും രൂക്ഷമായി. ഇന്നലെ കുതിരാന്‍ തുരങ്കത്തിലൂടെ കടന്നുപോയത് 15,000 വാഹനങ്ങളാണ്. പടിഞ്ഞാറേ തുരങ്കമുഖത്തെ വെള്ളച്ചാട്ടം കാണാനും സഞ്ചാരികള്‍ വാഹനം നിര്‍ത്തുന്നത് ഗതാഗത കുരുക്ക് രൂക്ഷമാക്കി.

ജൂലൈ 31ന് തുരങ്കം തുറന്നശേഷം ആദ്യമായി തുരങ്കത്തിനു മുന്‍പില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. തുരങ്കത്തിനുള്ളിലെ നിരീക്ഷണ ക്യാമറകള്‍ പൊലീസ് കണ്‍ട്രോള്‍ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ സമയാസമയങ്ങളില്‍ പൊലീസ് നിര്‍ദേശങ്ങള്‍ നല്‍കി തുരങ്കത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നുണ്ട്.

പീച്ചി പൊലീസും ഹൈവേ പൊലീസുമെത്തി വാഹനങ്ങള്‍ നിയന്ത്രിച്ചു. ഡിസംബറിനുള്ളില്‍ വലത് തുരങ്കവും തുറന്നുകൊടുക്കാനാകുമെന്നാണ് നിര്‍മാണ കമ്ബനി അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *