കാക്കനാട്: അനധികൃതമായി പണം വിതരണം ചെയ്ത തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നടപടി വിവാദമാകുന്നു. ഇത് സംബന്ധിച്ച് തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെതിരെ നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി.
ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് 10,000 രൂപ വീതം അനധികൃതമായി കൗണ്‍സിലര്‍മാര്‍ക്ക് നല്കി എന്നാരോപിച്ചാണ് പരാതി. നഗരസഭയില്‍ പ്രതിപക്ഷമായ എല്‍.ഡി.എഫിലെ 17 കൗണ്‍സിലര്‍മാരും സ്വതന്ത്ര്യ കൗണ്‍സിലറായ പി.സി. മനൂപും സംയുക്തമായാണ് പരാതി നല്‍കിയത്. അഴിമതിയിലൂടെ ലഭിച്ച പണമാണിെതന്നാണ് എല്‍.ഡി.എഫിെന്റ വാദം.
കഴിഞ്ഞ ദിവസം നടന്ന ജനകീയാസൂത്രണത്തിെന്റ രജതജൂബിലി ചടങ്ങിനിടെ കൗണ്‍സിലര്‍മാരെ കാബിനിലേക്ക് വിളിച്ചു വരുത്തിയ ചെയര്‍പേഴ്സണ്‍ 15 ഓണക്കോടികളും പണമടങ്ങിയ ഒട്ടിച്ച പോസ്റ്റല്‍ കവറും നല്കുകയായിരുെന്നന്ന് പരാതിയില്‍ പറയുന്നു.ഓണാഘോഷത്തിെന്റ നോട്ടീസ് ആണെന്ന് കരുതി വാങ്ങിയ കവറില്‍ പണമാണെന്ന് മനസ്സിലായതോടെ ഇത് അധ്യക്ഷക്ക് മടക്കി നല്‍കിയതായി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
നഗരസഭയില്‍ നടന്ന വന്‍ അഴിമതിക്ക് പകരം ലഭിച്ച കമീഷന് തുകയില്‍നിന്നാണ് പണം വിതരണം ചെയ്തതെന്ന് കരുതുന്നതായി കൗണ്‍സിലര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബുവിെന്റ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. യു.ഡി.എഫിലെ ഏതാനും കൗണ്‍സിലര്‍മാരും ഇത്തരത്തില്‍ പണമടങ്ങിയ കവര്‍ തിരികെ നല്‍കിയതായാണ് വിവരം.