ഒറ്റ ചോദ്യം ? എന്ത് നേടി ? ഇവിടെ മൂന്നു വർഷത്തിനുള്ളിൽ മരിച്ചത് അഞ്ചു വയസ്സിൽ താഴെ ഉള്ള 85,000 കുട്ടികൾ ;

home-slider news world news

യമനില്‍ നടക്കുന്ന യുദ്ധത്തില്‍ മുന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് വയസിന് താഴെയുള്ള 85,000 കുട്ടികള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തിലുള്ള എന്‍ജിഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പശ്ചിമ ഏഷ്യന്‍ രാജ്യത്ത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വെടിനിര്‍ത്തല്‍ അത്യാവശ്യമാണെന്ന് എന്‍ജിഒ ആവശ്യപ്പെട്ടു.

 

യെമനിലെ ഹൂതി വിമതര്‍ തമ്മിലുള്ള പോരാട്ടത്തില്‍ 1.3 മില്ല്യണ്‍ കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015ലാണ് യമനില്‍ യുദ്ധം ആരംഭിച്ചത്. യുദ്ധത്തെ തുടര്‍ന്ന് സൗദി അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ 14 മില്ല്യനോളം ജനങ്ങള്‍ ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലാണ്.

അതേസമയം യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ചര്‍ച്ചയുമായി സഹകരിക്കുമെന്ന് യമന്‍ യുദ്ധത്തിലെ പ്രധാന കക്ഷികള്‍ അറിയിച്ചു. ചര്‍ച്ച നടക്കുന്നത് സ്വീഡനിലാണ്. ചര്‍ച്ചയുമായി സഹകരിക്കാന്‍ ഹൂതികളും യമന്‍ സര്‍ക്കാറും സന്നദ്ധമാണ്. ഇതിന് പിന്നാലെ സൗദി സഖ്യസേനയും ചര്‍ച്ചക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പരിഹാരമാണ് യു.എന്‍ ലക്ഷ്യം. അതുമായി സഹകരിക്കും. രാഷ്ട്രീയ പരിഹാരമാണ് സൗദിയും ആവശ്യപ്പെടുന്നത്. സമാധാന ശ്രമങ്ങളുമായും സഹകരിക്കുമെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയും വ്യക്തമാക്കുകയായിരുന്നു.

2011ലാണ് അലി അബ്ദുല്ല സാലിഹ് സര്‍ക്കാരിനെതിരേ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരേ തിരിച്ചു. എന്നാല്‍ അബ്ദുല്ല സാലിഹ് ഭരണത്തില്‍നിന്നു പുറത്തായി. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂതികള്‍ സന്‍ആ നഗരം കീഴടക്കി. തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂതികളുടെ നിയന്ത്രണത്തിലായെന്നു സ്വയം പ്രഖ്യാപിച്ചു. ഇത് യുദ്ധത്തിന് ്തുടക്കമിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *