ഒറ്റക്കൊമ്ബന്‍: പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്തായെങ്കിലും താരമായി ജോഫ്ര ആര്‍ച്ചര്‍

cricket sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ പതിപ്പിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും പ്ലേ ഓഫാ കാണാതെ പുറത്തായി. വലിയ താരനിരയും കരുത്തുറ്റ യുവനിരയുമുണ്ടായിട്ടും പ്ലേ ഓഫില്‍ ഇടംപിടിക്കാതെ രാജസ്ഥാന്‍ പുറത്തായെങ്കിലും അവരുടെ മിന്നും താരം ജോഫ്ര ആര്‍ച്ചര്‍ തലയുയര്‍ത്തി തന്നെയാണ് ലീഗ് അവസാനിപ്പിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ഇപ്പോഴും ആര്‍ച്ചര്‍ തന്നെയാണ് മുന്നില്‍.

സീസണില്‍ ഇരുപതിലധികം വിക്കറ്റുകള്‍ നേടിയ ആറു താരങ്ങളിലൊരാളാണ് ജോഫ്ര ആര്‍ച്ചര്‍. ഇവരില്‍ തന്നെ ആര്‍ച്ചറുടെ 6.55 ഇക്കോണമി നിരക്കാണ് ഏറ്റവും മികച്ചത്. ടൂര്‍ണമെന്റിലെ അവസാന മത്സരത്തിന് ശേഷം നായകന്‍ സ്റ്റീവ് സ്മിത്ത് ബോളിങ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ നടത്തിയ പ്രകടനത്തെ പ്രശംസിക്കാനും മറന്നില്ല.

“എല്ലാ മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചര്‍ മികച്ച രീതിയില്‍ കളിച്ചും. ചില മത്സരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തെവാഥിയായും അങ്ങനെ തന്നെ. എന്നാല്‍ അവര്‍ക്ക് വേണ്ട പിന്തുണ ലഭിച്ചില്ല.” സ്മിത്ത് പറഞ്ഞു. ബോളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തന്റെ ഉത്തരവാദിത്വം ആര്‍ച്ചര്‍ മികച്ച രീതിയില്‍ ചെയ്തുവെന്ന് മുഖ്യ പരിശീലകന്‍ ഈന്‍ഡ്രൂ മക്ഡൊണാള്‍ഡ് പറഞ്ഞു.

ബാറ്റിങ് ഓര്‍ഡറില്‍ ഒടുവിലെ ആളുകളിലൊരാളാണെങ്കിലും പത്ത് സിക്സറുകളാണ് ആര്‍ച്ചര്‍ സീസണില്‍ സ്വന്തമാക്കിയത്. ഫീല്‍ഡിങ്ങിലും റണ്‍സ് തടയുന്നതിലും താരങ്ങളെ പുറത്താക്കാനും താരം തിളങ്ങി. കൂടുതല്‍ ശക്തരായി തിരിച്ചുവരുമെന്നായിരുന്നു രാജസ്ഥാന്‍ പുറത്തായതിന് പിന്നാലെ താരം ട്വിറ്ററില്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *