പെരുമ്ബാവൂര്‍: പെരുമ്ബാവൂരിലെ അയ്മുറി എന്ന സ്ഥലത്ത് രാത്രിയിലാണ് മോഷണ പരമ്ബര നടന്നത്. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയം വീടിന്റെ വാതില്‍ കമ്ബി പാരകൊണ്ട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. പത്രോസ്,കാളമ്ബാട്ടുകൂടി ജോണ്സണ്,വര്‍ഗീസ്, സഹോദരി ബീന, ചെട്ടിയാകുടി പൗലോസ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ വേളാങ്കണ്ണിക്ക് തീര്‍ത്ഥയാത്ര പോയപ്പോഴാണ് മോഷണം നടന്നത്. യാത്രയെ പറ്റി വിവരം ലഭിച്ചവരാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ഏകദേശം 5 പവനോളം സ്വര്‍ണ്ണാഭരണങ്ങളും പണവുമാണ് വീടുകളില്‍ നിന്നായി മോഷണം പോയത്. വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന് വീടിനുള്ളില്‍ കടന്ന മോഷ്ടാവ് അലമാരകള്‍ തകര്‍ത്താണ് ആഭരണങ്ങളും പണവും കൈക്കലാക്കിയത്. കോടനാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടിന് സമീപത്തുള്ള കടകളിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. മോഷണം നടന്ന വീടുകളില്‍ വിരലടയാള വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി.