കോട്ടയം: വിദേശ വനിതയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലിരുന്ന വൈദികന്‍ കീഴടങ്ങി. വൈക്കം കോടതിയിലാണ് കല്ലറ മണിയംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തില്‍ കീഴടങ്ങിയത്. പ്രതിയെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത കീഴടങ്ങല്‍. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ രണ്ട് അഭിഭാഷകര്‍ക്കൊപ്പം വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. മലപ്പുറത്തെയും വൈക്കത്തെയും അഭിഭാഷകര്‍ കൂടെയുണ്ടായിരുന്നു. വൈദികനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ വജ്രാഭരണങ്ങളും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. ബുധനാഴ്ചയാണ് 42 വയസ്സുള്ള വിദേശ വനിത കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ പള്ളി വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപത നീക്കിയിരുന്നു. അന്വേഷണങ്ങളോടു പൂര്‍ണമായി സഹകരിക്കുമെന്നും രൂപത കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നെന്ന് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വൈദികന്‍ വിളിച്ചുവരുത്തി. സിംബാബ്വെ സ്വദേശിയായ യുവാവിനൊപ്പമാണ് വന്നതെന്നും തുടര്‍ന്ന് വൈദികന്‍ പള്ളിമേടയിലും ഹോട്ടലിലുംെവച്ച് പീഡിപ്പിെച്ചന്നും പരാതിയില്‍ പറയുന്നു.
വിദേശത്തേക്ക് തിരിച്ചുപോയ യുവതി കഴിഞ്ഞ 12ന് വീണ്ടും എത്തി. കുമരകത്തെ ഒരു ഹോട്ടലില്‍വെച്ച് വീണ്ടും കണ്ടു. ഇവിടെ വെച്ച് സ്വര്‍ണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടല്‍ മുറി പൂട്ടി ഫാ. തോമസ് കടന്നുകളഞ്ഞെന്നും മൊഴിയില്‍ പറയുന്നു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.എച്ച്.ഒ കെ.പി. തോംസെന്റ നേതൃത്വത്തില്‍ പൊലീസ് സംഘം കുമരകത്തെ ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. യുവതി കല്ലറയിലെ ഗവ. മഹിള മന്ദിരത്തിലാണ്.
കോട്ടയം സബ് ജയിലിലേക്ക് അയച്ച പ്രതിയെ ചോദ്യം ചെയ്യാനായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം, കള്ളക്കേസില്‍ കുടുക്കി അപമാനിക്കാനാണു യുവതിയുടെ ശ്രമമെന്ന് ഫാ. തോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് യുവതിയും സിംബാബ്െവ സ്വദേശിയായ ഭര്‍ത്താവും ചേര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച ചങ്ങനാശ്ശേരി സ്വദേശിയായ വൈദികന്‍ ഇവര്‍ക്കെതിരെ കടുത്തുരുത്തി പൊലീസില്‍ തന്നെ പരാതി നല്‍കിയിട്ടുണ്ട്.