ഒരു മുഖ്യമന്ത്രി ഇത്ര വാശിക്കാരനാവാൻ പാടുണ്ടോ ; ഇതൊക്കെ കുറച്ചു ഓവർ അല്ലെ? ; ആണോ ? എന്നാൽ അല്ല .. … ശ്രദ്ദേയമാകുന്ന ഒരു ലേഖനം; വായിക്കാം ; പങ്കുവെക്കാം ;

home-slider kerala politics

“പിണറായി വിജയൻ വാശിക്കാരനാണ്. മുഖ്യമന്ത്രി എന്നനിലയിൽ കുറച്ചുകൂടി തന്മയത്വത്തോടെ കാര്യങ്ങൾ പറയണം.”

ചിലരുടെ വാദമാണിത് ..

ഈ മനുഷ്യനെ ഏകദേശം ഒന്നര ദശാബ്ദത്തിലധികമായി സാകൂതം വീക്ഷിക്കുന്നൊരാളാണ് ഞാൻ. നിലപാടുകൾ യാതൊരു ബബ്ബബായുമില്ലാതെ കണിശമായി പറയുന്നശീലമാണയാൾക്കന്നുമിന്നും. ആ കണിശതക്ക് മാധ്യമസിൻഡിക്കേറ്റും എതിരാളികളും ചേർന്ന് നൽകിയ പേരാണ് “ധാർഷ്ട്യം”.

തന്മയത്വം എന്നതുകൊണ്ട് നിങ്ങൾ എന്താണാർത്ഥമാക്കുന്നത് ?

“വേണ്ടണം” എന്ന നിലപാടോ ? അതോ ബബ്ബബ്ബ അടിക്കലോ ? അതോ മതസാമുദായിക നേതാക്കളുടെ അടുത്തുപോയി നട്ടെല്ല് വളച്ചു നിൽക്കലോ? ഇനിയതുമല്ല ഇവിടുത്തെ കുറച്ചു വർഗീയകുരുക്കൾക്കും പിന്തിരിപ്പന്മാർക്കും വേണ്ടി ഇക്കാലമത്രയുമുയർത്തിപ്പിടിച്ച പുരോഗമന മൂല്യങ്ങളെയും നിലപാടുകളെയും മുഖ്യമന്ത്രിക്കസേരക്കുവേണ്ടി തള്ളിപ്പറയലോ ?

പിണറായി വിജയന് നിലപാടുകൾ ഇല്ലായിരുന്നെങ്കിൽ (തന്മയത്വം എന്ന് പോളിഷ് ചെയ്ത് ചിലർ പറയുന്ന അത് തന്നെ )…

“ബിഷപ്പിന് ഞങ്ങളുടെ സഖാക്കളെ എന്തും പറയാം” എന്നയാൾക്ക് പറയാമായിരുന്നു …

മാധ്യമങ്ങൾ വളഞ്ഞിട്ടു കൊത്തിക്കീറിയപ്പോൾ അവരോട് സന്ധിചെയ്ത് കീഴടങ്ങാമായിരുന്നു ….

പ്രവാചകന്റെ മുടിയും നഖവും ചർച്ചയായപ്പോൾ “ബബ്ബബ്ബ” അടിക്കാമായിരുന്നു

തന്ത്രി അമ്പലവും പൂട്ടി പോകുമെന്ന് പറഞ്ഞപ്പോൾ “ഓമ്പ്രാ” പറയാമായിരുന്നു

ഈ നാട് എന്നോ പറിച്ചെറിഞ്ഞ ഫ്യുഡലിസത്തിന്റെ അവശിഷ്ടങ്ങൾ “ശബരിമല അമ്പലം ഞങ്ങൾ ഏറ്റെടുക്കും ” എന്ന് പറയുമ്പോൾ ഓച്ഛാനിച്ച് നിന്ന് “ശരി രാജാവേ” എന്നയാൾക്ക് പറയാമായിരുന്നു …

അങ്ങനെ വന്നാൽ പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് അല്ലാതാവും. പിണറായി കേരളത്തിന്റെ രാഷ്ട്രീയഭൂമികയിൽ പ്രസക്തനായി നിൽക്കുന്നത് അയാളുയർത്തിപ്പിടിക്കുന്ന തെളിമയുള്ള, കണിശമായ പുരോഗമന നിലപാടുകൾ കൊണ്ടാണ്. നിലപാടുകളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചകൾക്കോ സമരസപ്പെടലുകൾക്കോ അയാൾ ഇന്നെന്നല്ല ഒരുകാലത്തും നിന്നുകൊടുത്തിട്ടില്ല… അങ്ങനെ നിന്നുകൊടുത്തിരുന്നെങ്കിൽ ഇത്രമാത്രം ആക്രമണങ്ങൾക്കും കൊത്തിക്കീറലുകൾക്കും അയാൾ ഇരയാവുകയുമില്ലായിരുന്നു.. സുഖിപ്പിക്കലുകൾക്കും സമരസപ്പെടലിനും നിന്നുകൊടുത്തിരുന്നെങ്കിൽ അയാൾക്കെതിരെ രൂപംകൊണ്ട മാധ്യമ സിണ്ടിക്കേറ്റിനെ അയാൾക്ക് “മാനേജ്” ചെയ്യാൻ പറ്റുമായിരുന്നു .. അങ്ങനെയായിരുന്നെങ്കിൽ “ഇയാൾ വണ്ടിയിടിച്ചുപോലും ചാവുന്നില്ലല്ലോ എന്ന് മാധ്യമസിണ്ടിക്കേറ്റുകാരനു ദൈന്യരോദനം കൊള്ളേണ്ടിയും വരില്ലായിരുന്നു…

അയാളാകെ കീഴ്പ്പെടുന്നത് ഈ പാർട്ടിക്ക് മുന്നിലാണ്… പിന്നെ കഷ്ടപ്പെടുന്ന , ദൈന്യതയനുഭവിക്കുന്ന തന്റെ ജനതയുടെയടുത്തും.. അതല്ലാതെ ഒരു പിപ്പിടിക്കും ഒരുതരത്തിലുള്ള ഭീഷണികൾക്കും അയാൾ ഇന്നേവരെ വഴങ്ങിക്കൊടുത്തിട്ടില്ല.. അതുകൊണ്ടുതന്നെ ഈ പറയുന്ന “തന്മയത്വം” അയാൾക്ക് വശവുമില്ല. “വേണ്ടണം” നിലപാടുകാരെയും “ബബ്ബബ്ബ” കുഞ്ഞൂഞ്ഞുമാരെയും കണ്ടുശീലിച്ചതിന്റെ ഹാങ്ങോവർ ആയിട്ട് മാത്രമേ അത്തരം വീക്ഷണങ്ങളെ കാണാനും കഴിയൂ …

ഇത് ആള് വേറെയാണ് ബ്രോസ് … ശരിയെന്നു ബോധ്യമുള്ള നിലപാടുകൾക്ക് വേണ്ടി ആർജ്ജവത്തോട നിലകൊള്ളാനും കണിശമായി അത് പറയാനും അയാൾക്കറിയാം …ആരൊക്കെ കുത്തിത്തിരിപ്പുണ്ടാക്കിയാലും, ആരുടെയൊക്കെ വർഗീയകുരുക്കൾ പൊട്ടിയാലും … ഒരു രാജാവിനെയും ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിക്കുമേൽ അരിയിട്ടു വാഴിക്കുന്ന ശീലമോ, വാഴിക്കേണ്ട ബാധ്യതയോ അയാൾക്കില്ല.. ഇല്ലാത്ത അധികാരം ഉണ്ടെന്നവകാശവാദം ഉന്നയിച്ചാൽ കർക്കശമായിത്തന്നെ “അക്കാലമൊക്കെ കഴിഞ്ഞുപോയി” എന്ന് പറയാൻ അയാൾക്കറിയാം ..അവിടെ “തന്മയത്വം” കാണിക്കാൻ അയാൾക്കറിയില്ല… അതയാളുടെ നിലപാടിന്റെ പ്രത്യേകതയാണ്…
==================

Leave a Reply

Your email address will not be published. Required fields are marked *