ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ വിവാദ ഗാനം പിൻവലിക്കില്ലയെന്ന് സംവിധായകന്‍ ഒമര്‍ ലുലു.;

film news home-slider movies

കൊച്ചി: ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ വിവാദ ഗാനം പിൻവലിക്കില്ലയെന്ന് സംവിധായകന്‍ ഒമര്‍ ലുലു. യുട്യൂബില്‍ നിന്ന് ‘മാണിക്യ മലരായ’ എന്ന ഗാനം പിൻവലിക്കുമെന്ന് കുറച്ചു നേരത്തെ അദ്ദേഹം അറിയിച്ചിരുന്നു , എന്നാൽ പിന്നീട് ചിത്രത്തിലെ പട്ടു പിൻവലിക്കില്ലയെന്ന് വ്യക്തമാക്കി ,

അതേസമയം, വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് ഒമര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഗാനത്തില്‍ പ്രവാചക നിന്ദയില്ല. ഇത്​ പഴയ പ്രണയഗാനമാണ്​. എല്ലാ സമുദായങ്ങളും ഇൗ പാട്ട്​ പാടിയിരുന്നു. അതില്‍ മുസ്​ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഗാനം​ മതവികാരം​ വ്രണപ്പെടുത്തുന്നുവെന്ന്​ ചൂണ്ടിക്കാട്ടി മുഖീത്​ ഖാന്‍ എന്നയാള്‍ ​െഹെദരാബാദിലെ ഫലക്​നുമ പൊലീസ്​ സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു​. ഇതില്‍ സംവിധായകന്‍ ഒമര്‍ ലുലുവി നെതിരെയും നായികക്കെതിരയും പൊലീസ് കേസെടുത്തിരുന്നു.

യുട്യൂബില്‍ ഗാനം അഞ്ച് ദിവസം കൊണ്ട് ഒന്നരകോടിയോളം പേരാണ് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *