ഒരാ‍ഴ്ചക്കുള്ളില്‍ ചൈനീസ് ബഹിരാകാശനിലയം തകര്‍ന്ന് വീ‍ഴും; കേരളവും ഭീഷണിയിൽ.

home-slider indian

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം അറിയിച്ചു. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ചൈനയുടെ തിയോങ്ഗോങ്ങ് 1 ബഹിരാകാശ സ്റ്റേഷനാണ് നിയന്ത്രണം നഷ്ടപെട്ടത് . 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച്‌ മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ഇഎസ്‌എ പറയുന്നത് . 12 മീറ്ററാണ് നിലയത്തിന്റെ നീളം.

ന്യൂയോര്‍ക്ക്, ലോസ്‌ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് സാധ്യതയെന്നും ഇ എസ് എ മേധാവി പറഞ്ഞു . ചൈനീസ് ബഹിരാകശ നിലയം പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന് നേരത്തെ ഇ എസ് എ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വന്‍ നാശനഷ്ടമുണ്ടാക്കില്ലെങ്കിലും ലോഹ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സയുടെ മുന്നറിയിപ്പില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *