ഒമാനിൽ തകർത്തടിച്ചു മെക്കൻ ചുഴലിക്കാറ്റ് ;പക്ഷെ അവിടത്തെ എടുത്ത തയ്യാറെടുപ്പുകൾ പ്രശംസനീയം ; ചുഴലിക്കാറ്റിനെ ചെറുത്തുനിന്നു ഒമാൻ ; കണ്ടു പേടിക്കണം ഓഖി യെ കണ്ടു അന്തംവിട്ട ഇവിടുത്തെ ഗവർമെന്റ് ;

home-slider kerala

യെമനില്‍ നിന്നും ഒമാനില്‍ എത്തിയപ്പോള്‍ മെക്കനു കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ശക്തമായ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും 12കാരിയടക്കം രണ്ട് പേര്‍ മരിച്ചു. ഇന്ത്യക്കാരടക്കം നിരവധി പേരെ കാണാതായി. കൊടുങ്കാറ്റിനെ നേരിടാന്‍ ദിവസങ്ങള്‍ക്ക് മുന്നേ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടും ചുഴലിക്കാറ്റിന്റെ തീവ്രത ഒമാനെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. പതിനായിരത്തോളം പേരാണ് ഷെല്‍റ്റര്‍ ഹോമുകളില്‍ അഭയം തേടിയത്. തീരപ്രദേശങ്ങളായ ദോഫറില്‍ നിന്നും അല്‍ വുസ്തയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

ശക്തമായ മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. പഴയ കെട്ടിടങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ചുഴലിക്കാറ്റ് ദോഫാര്‍ മേഖലയിലേക്ക് പ്രവേശിച്ചതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേസമയം വെള്ളിയാഴ്ച അതിതീവ്രമായ കാറ്റിന്റെ തീവ്രത ഇന്ന് അല്‍പം കുറഞ്ഞിട്ടുണ്ട്. വരുന്ന മണിക്കൂറില്‍ ഇതിന്റെ ശക്തി കുറഞ്ഞ് വരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോള്‍ മണിക്കൂറില്‍ 126-144 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയില്‍ അനുഭവപ്പെട്ടു. ദക്ഷിണ ഒമാനിലെ റെയ്സൂത്തിനും റാഖ്യൂത്തിനും ഇടയിലുള്ള തീരദേപ്രദേശത്ത് മെകുനു ചുഴലിക്കാറ്റ് ശക്തമായതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാത്രി അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. താഴ്ന്ന പ്രദേശത്തെ റോഡുകളിലും വെള്ളം കയറുമെന്നതിനാല്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

അതേസമയം മെകുനു കാറ്റ് യു.എ.ഇ.യില്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യെമെനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സക്കോത്ര ദ്വീപില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്.

കേരളത്തിൽ ഈ അടുത്ത് വീശിയ ഓഖി ചുഴലിക്കാറ്റിനെക്കാളും എത്രയോ തീവ്രത കൂടിയതും അപകടകര കാരിയായിട്ടും അവിടത്തെ  ഭരണകൂടം സ്വീകരിച്ച നടപടി നമ്മുടെ ഭരണ കൂടം  പഠിക്കുക തന്നെ വേണം .
ഏകദേശം ഓരാഴ്ചയോളമായി വിവിധ മന്ത്രാലയങ്ങളുടേയും സ്വാകാര്യകമ്പനികളുടേയും സുരക്ഷാ സന്ദേശങ്ങൾ വിവിധ ഭാഷകളിൽ ദിനേന മൈാബൈലിൽ ലഭിച്ചുകൊണ്ടിരിക്കുന്നു,സുരക്ഷിത മേഘലയിലേക്ക് മാറുവാനും അവശ്യസാധനങ്ങൾ കരുതിവെക്കാനും തുടങ്ങിയ നിർദ്ധേശങ്ങൾ,പഴയ കെട്ടിടങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനും ഒഴിഞ്ഞുകിടക്കുന്ന സുരക്ഷിത മേഘലയിലെ ഫ്ളാറ്റുകൾ ആവശ്യക്കാർക്ക് സൗജന്യമായി തുറന്നുകൊടുക്കാനും,മത്സ്യബദ്ധനത്തിനായി കടലിൽ പോയവരേ മുഴുവൻ തിരിച്ചു വിളിച്ചും,
സോഷ്യൽ മീഡിയയിൽ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളേ ആശങ്കയിലാക്കിയാൽ മൂന്നുവർഷം തടവും 3000 റിയാൽ പിഴയും ശിക്ഷലഭിക്കുമെന്ന അഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് തുടങ്ങി സർവ്വ സജ്ജീകരണങ്ങളും ഒമാൻഗവൺമെന്റ് ഒരുക്കി,
പിൻ പോയിന്റ് ആക്യുറസിയിൽ കാലാവസ്ഥാ നീരീക്ഷകരുടെ അനുമാനത്തിനനുസരിച്ച് കാറ്റ് സലാല തീരത്ത് ഇപ്പോഴും വീശുന്നു.
ശാസ്ത്രസാങ്കേതിക വിദ്യയിൽ ഏറെമുന്നിൽ നിൽക്കുന്ന നമുക്ക് ഇതിന്റെ പകുതി മുന്നറിയിപ്പുണ്ടായിരുന്നേൽ ഓഖി ചുഴലിക്കാറ്റിന് ഇത്ര കുടുംബങ്ങളേ കണ്ണീരിരിലാഴ്ത്താൻ കഴിയില്ലായിരുന്നു. ഇനിയും കാറ്റു വീശിയാൽ എന്താകുമോ എന്തോ കാത്തിരുന്ന് കാണാം ;

 

Leave a Reply

Your email address will not be published. Required fields are marked *