മുംബൈ: ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് പഠിക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഓർഡർ ചെയ്‍തിരിക്കുന്നത്
പ്രധാനമന്തരി നരേന്ദ്ര മോദിയെ കുറിച്ചുള്ള 1,49,954 പുസ്തകളാണ് , രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി, ജയവഹര്‍ ലാല്‍ നെഹ്റു, ഡോ. ബിആര്‍ അംബേദ്ക്കര്‍ തുടങ്ങിയവരെ കുറിച്ചുള്ള പുസ്തകങ്ങള്‍ ഇത്രയുമില്ലെന്നത് വിവാദത്തിലേക്കാണ് നീങ്ങുന്നത് , സ്കൂൾ കുട്ടികൾക്ക് മോദിയെ പുകഴ്ത്തുന്ന 1.5 ലക്ഷം പുസ്തകങ്ങള്‍ എന്തിനെന്നു പ്രതിപക്ഷം ചോദിക്കുന്നു . സര്‍ക്കാരിന്റെ ഇത്തരം നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. തങ്ങള്‍ക്കെതിരെയുള്ള കറുത്ത പാടുകള്‍ മറയ്ക്കാനാണ് ഇത്തരം വിലകുറഞ്ഞ നീക്കത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അശോക് ചവാന്‍ പറഞ്ഞു.രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച നേതാക്കളെ പറ്റിയുള്ള പുസ്തകങ്ങൾ നീക്കി , രാജ്യത്തിന് സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത ദീന്‍ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ക്കായി പണം ചെലവിടുകയാണെന്നും അദ്ദേഹം പറഞ്ഞു
പ്രധാനമന്തരി നരേന്ദ്ര മോദിയെ കുറിച്ചുള്ള 1,49,954 പുസ്തകളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മഗഹാത്മ ഗാന്ധിയെ കുറിച്ചുള്ള 4,343 പുസ്തകങ്ങള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്തത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയവഹര്‍ ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള 1635 പുസ്തകങ്ങളുമാണ് കുട്ടികള്‍ക്ക് പഠിക്കാനായി സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
മുന്‍ ബിജെപി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയെ കുറിച്ചുള്ള 76, 713 ബുക്കുകള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഭരണഘടന ശില്‍പി ബിആര്‍ അംബേദ്ക്കറിനെ കുറിച്ചുള്ള 79,388 പുസ്തകങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്തത്. മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ കുറിച്ച് പ്രതിപാദിക്കുന്ന 21,328 പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഛത്രപതി ശിവജിയെകുറിച്ചുള്ള 40,982 പുസ്കങ്ങളാണ് കുട്ടികള്‍ക്ക് പഠിക്കാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ വാങ്ങി കൂട്ടുന്നത്.
അതിനിടെ സംഭവം വിവാദമായതോടെ പ്രത്യേകം കമ്മിറ്റി രൂപീകരിച്ച് അവരുടെ ശുപാര്‍ശ പ്രകാരമാണ് പുസ്തകങ്ങള്‍ വാങ്ങിയതെന്ന് വിദ്യാഭ്യാസ മന്ത്രി വിനോദ് തിവാരി പറഞ്ഞു. മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി ബാഷകളില്‍ ഈ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വ്വ ശിക്ഷ അഭിയാന്‍ തുടങ്ങിക്കവിഞ്ഞെന്നും മന്തരി പറഞ്ഞു.