മലപ്പുറം: തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി മൊയ്തീൻ നേരത്തെയും ഇതേതരത്തിൽ പെൺകുട്ടിയെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നു പോലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞു. എല്ലാം നടന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമായിരുന്നുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവം കേസാകുമെന്ന കണ്ട പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും അഭിഭാഷകന് തടയുകയായിരുന്നു.
വ്യവസായിയായ മൊയ്തീന്‍കുട്ടി തന്റെ സ്വാധീനമുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വീഡിയോ വന്നതാണ് കേസ് ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയത്. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് മൊയ്തീന് കുട്ടിയുടെ സ്വത്തിലായിരുന്നു നോട്ടമെന്നും പോലീസ് പറയുന്നു.
ഇയാളുടെ ക്വാട്ടേഴ്സിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവിടെ വച്ചായിരുന്നുവത്രെ പീഡനം. അമ്മയുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും പോലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മൊയ്തീന്‍കുട്ടി തിയേറ്ററിലേക്ക് വന്ന ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കുട്ടിയെ തിയേറ്ററില്‍ കൊണ്ടുവന്നതെന്നു പോലീസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ തിയേറ്ററില്‍ എന്താണ് നടന്നതെന്ന് കണ്ടില്ലെന്നാണ് അമ്മ പറയുന്നത്.പെൺകുട്ടിയെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.