ഒടുവിൽ മെഗാ സ്റ്റാറിന്റെ പ്രതികരണമെത്തി, . തനിക്കായി പ്രതികരിക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞു. വിഷയം പാർവതി തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും താൻ പാർവതിയെ ആശ്വസിപ്പിച്ചിരുന്നെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
എനിക്കായി പ്രതികരിക്കാൻ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്കാര സ്വാതന്ത്ര്യം പോലെതന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യവും. പക്ഷേ, അഭിപ്രായങ്ങൾ സഭ്യവും സ്വതന്ത്രവും ആകണം. ഞാൻ വിവാദങ്ങൾക്കു പിന്നാലെ പോകാറില്ല. വേണ്ടത് അർഥവത്തായ സംവാദങ്ങളാണ്- മമ്മൂട്ടി പറഞ്ഞു. വിദേശത്തായതിനാൽ സംഭവങ്ങൾ പലതും ശ്രദ്ധിക്കാനായില്ലെന്നും പാർവതിയോട് ഇക്കാര്യങ്ങളെ സംബന്ധിച്ചു താൻ സംസാരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടം കൊടുക്കാതെ വളരെ തന്ത്രപരമായി പ്രതികരണം അറിയിക്കുകയായിരുന്നു മമ്മൂട്ടി , എന്നിരുന്നാലും പതിവുപോലെ ഓൺലൈൻ പത്രങ്ങളും , മറ്റും , മമ്മൂട്ടിയുടെ പ്രതികരണം ആഘോഷിച്ചു , ചില പത്രത്തിൽ മമ്മൂട്ടി ഫാൻസിനെ തള്ളിപ്പറഞ്ഞു എന്നൊക്കെ തലക്കെട്ടോടു കൂടി രാവിലെ തന്നെ വന്നെങ്കിലും, വിചാരിച്ച പ്രതികരണം കിട്ടിയില്ല ,
കുറച്ചു ദിവസങ്ങൾക്കു മുൻപ് , കസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പാർവതി ഐഎഫ്എഫ്കെയുടെ ഓപ്പണ് ഫോറത്തിൽ വിമർശിച്ചിരുന്നു. ഇതിനെതിരേ ഒരു വിഭാഗം ആളുകൾ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപക വിമർശനമുയർത്തി രംഗത്തു വന്നു. ഇത് പിന്നീട് വ്യക്തി അധിക്ഷേപത്തിലേക്കു തിരിയുകയായിരുന്നു. പാർവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നിരവധി ട്രോളുകൾ പ്രചരിക്കുകയും ചെയ്തു.സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വിവാദമായിരുന്നു ,
അധിക്ഷേപങ്ങൾ പരിധി വിട്ടതിനെ തുടർന്ന് തനിക്കെതിരേ വ്യാപകമായ സൈബർ ആക്രമണം നടന്നതായി കാണിച്ച് പാർവതി നൽകിയ പരാതിയിൽ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. പരാതിയിൽ സൈബർ സെല്ലിൻറെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. പരാതിക്കൊപ്പം നടി നൽകിയ 23 പേരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.