വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക് ഒടിയനെ കാണാനായി ഒളപ്പമണ്ണമനയിലെത്തി.പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക് ഉട്ടിന് ഉജ്വല സ്വീകരണമേകി നടൻ മോഹൻലാൽ.
വടക്കന്‍ കേരളത്തെ അടുത്തറിയാനായുളള യാത്ര ഒളപ്പമണ്ണമനയുടെ പടികള്‍ ചവിട്ടിയാണ് നിക്ക് ഉട്ട് തുടങ്ങിയത്.കുശലം പറഞ്ഞും ഭക്ഷണം കഴിച്ചും നിക്കും മോഹന്‍ലാലും തമ്മിലുളള കാഴ്ചകള്‍ ഒപ്പിയെടുക്കാനും ക്യാമറ കണ്ണുകൾ ഒപ്പമുണ്ടായിരുന്നു .
ആയിരം ചിത്രം എടുക്കുന്നതിൽ അല്ല കാര്യം, ഏത് ഫ്രെയിം വെക്കും മുൻപും ഒരു നിമിഷം ചിന്തിക്കണം. ക്യാമറയെ ബുദ്ധിപൂർവം കൈകാര്യം ചെയ്യുന്ന കരവിരുതിന് ഉടമയാണ് നിക്കെന്നു മോഹൻലാൽ അഭിപ്രായപ്പെട്ടു .
മോഹൻലാലിനൊപ്പം ലൊക്കേഷനിലുളള നടന്‍ പ്രകാശ് രാജിനോടും സംവിധായകൻ വി.എ. ശ്രീകുമാര്‍മേനോനോടും വിശേഷങ്ങൾ പങ്കുവെച്ചാണ് നിക്ക് മടങ്ങിയത് .