ന്യൂഡൽഹി: ഐപിഎൽ ടീമുകൾ നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. ലേലത്തിനു മുന്നോടിയായി കളിക്കാരുടെ പട്ടിക ഇന്നായിരുന്നു പുറത്തുവിടേണ്ടിയിരുന്നത് , .വാതുവെപ്പിനെ തുടർന്നുണ്ടായ വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ സവിശേഷത. ഈ മാസം 27നാണ് ഐപിഎൽ താര ലേലം.
ചെന്നൈ സൂപ്പർ കിംഗ്സ് ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിർനിർത്തി , ഐപിഎലിലെ നിലവിലെ ചാന്പ്യ·ാരായ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിർത്തി. ഡൽഹി ഡെയർ ഡെവിൾസ് ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് എന്നിവരൊയണ് നിലനിർത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടു വർഷം റൈസിംഗ് പൂന സൂപ്പർ ജയന്റ്സിനൊപ്പമായിരുന്ന ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിർത്തിയപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ എന്നിവരിൽ പട്ടിക ഒതുക്കി.
. കിംഗ്സ് ഇലവൻ പഞ്ചാബ് അക്സർ പട്ടേലിനെ മാത്രം നിലനിർത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവരെ ലേലത്തിനു വിടേണ്ടെന്നു തീരുമാനിച്ചു.
ബാംഗളൂർ റോയൽ ചലഞ്ചേഴ്സാകട്ടെ വിരാട് കോഹ്ലി, എ.ബി.ഡിവില്ല്യേഴ്സ്, സർഫ്രാസ് ഖാൻ എന്നിവരെ നിലനിർത്തി .
ഇനി ഏതൊക്കെ ടീമിൽ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാൻ മാസം 27 നു ലേലം വിളി വരെ കാത്തിരിക്കണം ,