ഐപിഎല്‍ കലാശക്കൊട്ടിന് കാണികൾക്കു കൗതുകമുണർത്തുന്ന അരങ്ങ്; ഫൈനല്‍ അവതാരകനായി രണ്‍ബീര്‍

home-slider indian sports top 10

മുംബൈ: ഐപിഎല്‍ ഫൈനലിനു ആവേശം പകരാന്‍ ബോളിവുഡ് സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍ എത്തും.രണ്‍ബീറിനെ കൂടാതെ ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ സല്‍മാന്‍ ഖാന്‍, താരസുന്ദരികളായ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, കരീന കപൂര്‍ ഖാന്‍, സോനം കപൂര്‍ അഹൂജ എന്നിവരും സമാപനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ മെയ് 27നാണ് ഫൈനല്‍. മുഖ്യ അവതാരകന്റെ കുപ്പായത്തിലായിരിക്കും രൺബീർ എത്തുക.

 

ഫൈനലിനു മുൻപ് മൂന്നു മല്‍സങ്ങളാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, ബംഗാളി, കന്നഡ തുടങ്ങി ആറു ഭാഷകളിലാണ് ഐപിഎല്‍ ടെലിവിഷനിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു മുന്നിലെത്തിയത്. എന്നാല്‍ ഫൈനലില്‍ മലയാളം, മറാത്തി ഭാഷകളില്‍ കൂടി കമന്ററി ഉണ്ടാവും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മലയാളത്തിലും മറാത്തിയും കമന്ററി വരുന്നത്.ബോളിവുഡ് മുന്‍ സൂപ്പര്‍ നായിക മാധുരി ദീക്ഷിത് അടങ്ങുന്ന ഗ്ലാമര്‍ ടീമാണ് മറാത്തിയില്‍ കമന്ററിയുമായെത്തുന്നത്. മലയാളത്തില്‍ ഇത് ആരൊക്കെ ആയിരിക്കുമെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *