ഹോം ഗ്രൗണ്ടില്‍ ബംഗളൂരു എഫ്സിയെയും അവരുടെ ആയിരക്കണക്കിന് ആരാധകരെയും കാഴ്ചക്കാരാക്കി ചെന്നൈയിന്‍ എഫ്സി നാലാം സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെന്നൈയുടെ ജയം. ചെന്നൈയുടെ രണ്ടാം ഐഎസ്‌എല്‍ കിരീടമാണിത് . ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബംഗളൂരു പിന്നോട്ട് പോയത്. കളിയുടെ ഒമ്ബതാം മിനിട്ടില്‍ ഗോള്‍ നേടി നായകന്‍ സുനില്‍ ഛേത്രിയാണ് ബംഗളൂരുവിനെ മുന്നിലെത്തിച്ചത്. ചെന്നൈക്കായി പ്രതിരോധ താരം മെയ്ല്‍സന്‍ ആല്‍വസ് ഇരട്ട ഗോള്‍ നേടി. 17, 45 മിനിറ്റുകളിലായിരുന്നു ആല്‍വസിന്റെ ഗോള്‍. മൂന്നാം ഗോള്‍ 67-ാം മിനിറ്റില്‍ അഗസ്റ്റോ നേടി. ഇഞ്ചുറി ടൈമിൽ ബംഗളുരു ഒരു ഗോൾ മടക്കിയെങ്കിലും വിജയം കാണാനായില്ല ;
