കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ആറാട്ടിനിറങ്ങിയ ആന ഇടഞ്ഞു. . മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്.
അടുത്തുണ്ടായിരുന്ന ആനയുടെ കൊമ്പ് തട്ടിയതോടെയാണ് ഗണപതി ഇടഞ്ഞത്. ആനയുടെ പുറത്തിരുന്ന ആളെ ഇറക്കാന്‍ ആന കൂട്ടാക്കിയില്ല. പിന്നീട് ക്ഷേത്രത്തിന്റെ സമീപത്തെ ഗോപുരത്തിന്റെ മുകളില്‍ കയറിയ നാട്ടുകാര്‍ വടംകെട്ടി ഇയാളെ വലിച്ച് കയറ്റി രക്ഷിച്ചു.
മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ കടന്നുപോയ നിമിഷമായിരുന്നു ഇത്. ആന പുറത്തു ഇരിക്കുന്ന ആൾക്ക് മുകളില്‍ നിന്നും കയര്‍ ഇട്ടുകൊടുത്തതിനു ശേഷം അയാൾ കയറില്‍ തൂങ്ങി മുകളിലേക്ക് കയറി.
വളരെ സാഹസികമായി നടത്തിയ ഈ ശ്രമം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുകയാണ്.