പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ 12ന് നിരാഹാരമിരിക്കും . പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭപ്പിക്കുന്നതില് പ്രതിക്ഷേധിച്ചാണ് നടപടി . ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിഷയത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലെ ഹൂബ്ലിയിലും നിരാഹാരമിരിക്കുന്നുണ്ട്. രാജ്യത്തുടനീളം ബി.ജെ.പി എം.പിമാര്‍ മോദിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഘട്ടില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിെന്റ സമരത്തിന് പിന്നാലെയാണ് ബി.ജെ.പിയും സമരത്തിനിറങ്ങുന്നത്.
അതേ സമയം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മോദി ഒഴിവാക്കില്ലെന്നാണ് സൂചന. ഉദ്യോഗസ്ഥരമായുള്ള കൂടികാഴ്ചകളും, ഫയല്‍ നോക്കലുമെല്ലാം അദ്ദേഹം ഒാഫീസിലെത്തി നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് നിരാഹാരമിരിക്കാമെന്ന ആശയം മോദി തന്നെയാണ് മുന്നോട്ട് വെച്ചതെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു. തുടര്‍ച്ചയായുണ്ടാവുന്ന പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി എം.പിമാര്‍ 23 ദിവസത്തെ ശമ്ബളം ഉപക്ഷേിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് സ്തംഭനത്തില്‍ മോദിയെയും ബി.ജെ.പിയേയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം. പാര്‍ലമെന്റിലെ പ്രതിഷേധം മൂലം ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാതിരുന്നതാണ് രാഹുലിനെ പ്രകോപിപ്പിച്ചത്.