ഏക മകൾ അന്യ മതക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതിൽ മനം നൊന്തു മാതാപിതാക്കൾ ആത്‍മഹത്യ ചെയ്‌ത സംഭവം ;വൈറലായ ഒരു ഫേസ്ബുക് പോസ്റ്റ് ; മാതാപിതാക്കളെ വേദനിപ്പിച്ചിട്ടു വേണോ നമുക്ക് നമ്മുടെ ഈ പ്രണയം ; വായിക്കാം ഷെയർ ചെയ്യാം ;

home-slider kerala

ഇ ന്ന് തന്നെ കണ്ട രണ്ട് വ്യത്യസ്ത വാര്‍ത്തകളാണിത്. ആദ്യത്തേത്, ഒരു പത്രവാര്‍ത്തയാണ്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഉദ്ദ്യോഗസ്ഥ ആയ ഒരു ഹിന്ദു പെണ്‍കുട്ടി കൂടെ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനൊപ്പം ഇറങ്ങി പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തയാണത്. അവരുടെ ഏകമകളായിരുന്നു മതം മാറി വിവാഹം ചെയ്ത ഈ കുട്ടി.

ഇനി രണ്ടാമത്തെ ചിത്രങ്ങള്‍ നോക്കൂ. തട്ടമിട്ട ഒരു മുസ്ലിം പെണ്‍കുട്ടി. അവള്‍ സെറ്റ്മുണ്ടുടുത്ത്, സുമംഗലിയായി ഹൈന്ദവ ആചാരപ്രകാരം, കൊളുത്തിയ നിലവിളക്ക് ഏറ്റുവാങ്ങി ഒരു വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവളുടെ മാതാപിതാക്കളുടെ അവസ്ഥയെന്തെന്ന് അറിയില്ല. ഈ പെരുന്നാള്‍ അവര്‍ക്കെന്തായാലും കണ്ണീരിന്റ്‌റെ ആയിരുന്നു എന്നത്, ഉറപ്പ്.ആറ്റുനോറ്റു വളര്‍ത്തിയ മക്കള്‍ പറക്കമുറ്റാറാകുമ്ബോള്‍, സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുകയും, മാറിത്താമസിക്കുകയും ചെയ്യുന്ന പാശ്ചാത്യമായ ഏര്‍പ്പാടുകള്‍ നമ്മുടെ സംസ്‌ക്കാരത്തിന്റ്‌റെ ഭാഗമല്ല, അത് തെറ്റാണന്നല്ല, പക്ഷെ നാമത്രയും ആയിട്ടില്ല.

അത് ഹിന്ദുവായാലും, ക്രിസ്ത്യന്‍ ആയാലും മുസ്ലിം ആയാലും. മക്കളെ മാറോടണച്ച്‌, അവര്‍ക്കായി സ്വന്തം സുഖങ്ങളെ തൃജിച്ച്‌, അവരുടെ നല്ലൊരു ഭാവിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കരുതി ജീവിക്കുന്നവരാണ് നമ്മുടെ നാട്ടിലേറെയും. സാധാരണക്കാര്‍…അവര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ ആവുന്നതല്ല ഈ കാണുന്ന വാര്‍ത്തകളൊന്നും. കെവിന്റ്‌റെ ദാരുണമായ കൊല പോലും ഇതേ പോലൊരു സംഭവത്തിന്റെ ദുരന്തപര്യവസാനമായിരുന്നല്ലോ?.

ഇതിലെല്ലാം ‘പ്രണയം’ ഒരു ഘടകമാണ്. പ്രണയം മനോഹരമായ ഒരു വികാരമാണ്. അത് പക്ഷെ പരിപൂര്‍ണ്ണ അര്‍ത്ഥതലത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍, പ്രണയിക്കുന്നവര്‍, തങ്ങളുടെ പ്രണയം മൂലം മറ്റൊരാള്‍ക്ക്, പ്രത്യേകിച്ചും അവരെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന സ്വന്തം മാതാപിതാക്കള്‍ക്ക് വേദന പകരുന്നില്ലെന്ന് ഉറപ്പു വരുത്തണം. അവരിലും വലിയൊരു ദൈവവും, അനുഗ്രഹം ചൊരിയാനായി കാത്തു നില്‍ക്കുന്നില്ലയെന്ന് അവരറിയണം.

അന്യമതത്തിലെ പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം ചെയ്താല്‍ ഒരു ദൈവവും പ്രസാദിക്കാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ, മുകളില്‍ കണ്ട രണ്ടു പ്രണയവിവാഹങ്ങളേയും, ആത്മാര്‍ത്ഥമായ പ്രണയവിവാഹമെന്ന് വിളിക്കാനാവുന്നില്ല.കോടാനുകോടി താരാഗണങ്ങള്‍ക്കിടയിലെ ഒരു തൃണമാത്രമായ ആദിത്യതാരത്തിന്റ്‌റെ നവഗ്രഹങ്ങളിലൊന്നു മാത്രമായ പൃഥ്വയുടെ സന്താനങ്ങള്‍ ഒരു ദൈവത്തിന്റെയും പ്രതിപുരുഷന്മാരായി മതപരമായ കടമയെന്ന കപടതയില്‍, പ്രണയത്തെ ഒരു ഉപകരണമാക്കാതെയിരിക്കുക.

മറിച്ച്‌, യഥാര്‍ത്ഥ പ്രണയങ്ങള്‍ക്ക് മതം ഒരു തടസ്സവുമാകില്ല. മനുഷ്യന് മതമേ ആവശ്യമില്ല എന്ന നിലപാടാണെനിക്കുള്ളത്. അതേപോലെ, നമ്മുടെ നാടിന്റെ പാരമ്ബര്യങ്ങള്‍ക്കനുസരിച്ച്‌, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകുന്നവര്‍ക്കും വിശുദ്ധമായ പ്രണയമാവാം.. ജീവിതമാകെ പ്രണയിച്ചു കൊണ്ട് സുരഭിലമാക്കാം.. അതിനോളം വരില്ല, കണ്ണീരിന്റ്‌റെ കറപടര്‍ന്ന ഒരു പ്രണയവിവാഹവും..

 

Leave a Reply

Your email address will not be published. Required fields are marked *