എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു; എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പൊലീസ് കസ്റ്റഡിയില്‍

home-slider indian kerala politics

കോഴിക്കോട്: കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തില്‍ ഒ​രു എ​സ്ഡി​പി​ഐ പ്ര​വര്‍​ത്ത​ക​ന്‍ പൊലീസ് കസ്റ്റഡിയില്‍. കാ​രാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് മേ​പ്പ​യൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എടുത്തത്. പേരാമ്ബ്ര അരിക്കുളത്താണ് സംഭവം നടന്നത്. എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. ആ​ക്ര​മി​ച്ച​ത് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ​ന്ന് വെ​ട്ടേ​റ്റ വി​ഷ്ണു പറഞ്ഞിരുന്നു. മു​ള​കു​പൊ​ടി വി​ത​റി​യ ശേ​ഷ​മാ​ണ് വെ​ട്ടി​യതെന്നും അ​ക്ര​മി സം​ഘ​ത്തെ ക​ണ്ടാ​ല​റി​യാ​മെ​ന്നും വി​ഷ്ണു പ​റ​ഞ്ഞു. അ​ക്ര​മി സം​ഘ​ത്തി​ല്‍ ആ​റ് പേരാണ് ഉണ്ടായിരുന്നത് എന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *