എസ്സക്‌സിനെതിരെ ഇന്ത്യയ്ക്ക് 395 റണ്‍സ്; അഞ്ച് താരങ്ങള്‍ക്ക് അര്‍ധസെഞ്ചുറി

home-slider indian kerala news sports

കൗണ്ടി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്കുള്ള പരിശീലന മല്‍സരത്തിലെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 395 റണ്‍സിന് പുറത്തായി. കൗണ്ടി ടീമായ എസ്സക്‌സിനെതിരായ ത്രിദിന മല്‍സരത്തില്‍ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു.

ഇന്ത്യന്‍ നിരയില്‍ അഞ്ച് താരങ്ങള്‍ അര്‍ധസെഞ്ചുറി നേടി. ഓപ്പണര്‍ മുരളി വിജയ് (53), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി (68), ലോകേഷ് രാഹുല്‍ (58), ദിനേഷ് കാര്‍ത്തിക് (82), ഹാര്‍ദിക് പാണ്ഡ്യ (51) എന്നിവരാണ് അര്‍ധസെഞ്ചുറി നേടിയത്. അവസാന ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ യുവതാരം റിഷഭ് പന്ത് 26 പന്തില്‍ ആറു ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 റണ്‍സോടെ പുറത്താകാതെ നിന്നു.

എന്നാല്‍ ശിഖര്‍ ധവാന്‍ റണ്‍സൊന്നുമെടുക്കാതെയും ചേതേശ്വര്‍ പൂജാര ഏഴു പന്തില്‍ ഒരു റണ്ണുമായും പുറത്തായി. അജിങ്ക്യ രഹാനെ 47 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 17 റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *