കാലങ്ങളായി ശിവസേനയുടെ വിദ്യാര്‍ത്ഥി സംഘടനയായ ഭാരതീയ വിദ്യാര്‍ത്ഥി സേന ആധിപത്യം പുലര്‍ത്തിയിരുന്ന ഇവിടെ കഴിഞ്ഞ രണ്ടുകൊല്ലമായി തെരെഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഇക്കുറി വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നുള്ള 52 പ്രതിനിധികളില്‍ 28 പേരുടെയും വോട്ട് നേടിയാണ് എസ്എഫ്ഐ സ്ഥാനാര്‍ത്ഥി സച്ചിന്‍ അംബാദാസ് ഹെംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്.
അടുത്ത കാലത്തായി യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്എഫ്ഐയുടെ സ്വാധീനം വര്‍ധിച്ചതിന്റെ ഫലമാണ് തെരെഞ്ഞെടുപ്പ് വിജയമെന്ന് എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍ റാത്തോഡ് പറഞ്ഞു. സര്‍വകലാശാലക്കു കീഴിലുള്ള മറ്റ് കോളേജുകളെക്കൂടി ഉള്‍പ്പെടുത്തി മാര്‍ച്ച് 28നു നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി യൂണിയന്‍ തെരെഞ്ഞെടുപ്പിലും എസ്എഫ്ഐയും എന്‍എസ്സിയും സഖ്യത്തിലാണ് മത്സരിക്കുന്നത്.
യൂണിവേഴ്സിറ്റി യൂണിയന്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാര്‍ഥിയും പ്രസിഡന്റ് സ്ഥാനത്തേക്ക് എന്‍എസ്സി സ്ഥാനാര്‍ഥിയും മത്സരിക്കാനാണ് ധാരണ. ക്യാമ്പസുകളില്‍ നിന്നു വിജയിച്ചു വരുന്നവരാണ് സര്‍വകലാശാല യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബാബാ സാഹേബ് അംബേദ്കര്‍ മറാഠ്വാഡ യൂണിവേഴ്സിറ്റി യൂണിയന്‍ വിജയിച്ചത് എന്‍എസ്സിയായിരുന്നു.