എവറസ്റ്റ് കീഴടക്കി ‘അയേണ്‍മാന്‍’; മലയാളിക്ക് അഭിമാനനിമിഷം

news

പാലക്കാട്: എവറസ്റ്റിന്റെ നെറുകയില്‍ എത്തിയ പാലക്കാട് സ്വദേശി കേരളത്തിന്റെ അഭിമാനമാകുന്നു. പ​ട്ടാ​മ്ബി തി​രു​വേ​ഗ​പ്പു​റ നെ​ടു​ങ്ങോ​ട്ടൂ​ര്‍ ‍സ്വ​ദേ​ശി​യും ഖ​ത്ത​ര്‍ പെ​ട്രോ​ളി​യ​ത്തി​ല്‍ ചാ​ര്‍​​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍​റു​മാ​യ അ​ബ്​​ദു​ല്‍ നാ​സ​റാ​ണ് എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി കീ​ഴ​ട​ക്കിയത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മ​റി​ക​ട​ന്ന് 29,029 അ​ടി താ​ണ്ടി​യാ​ണ് അ​ബ്​​ദു​ല്‍ നാ​സ​റും സം​ഘ​വും എ​വ​റ​സ്​​റ്റി​ലെ​ത്തി​യ​ത്.

ദൗ​ത്യം വി​ജ​യി​ച്ച​താ​യി അ​ബ്​​ദു​ല്‍ നാ​സ​ര്‍ ഫേ​സ്‌​ബു​ക്കി​ലൂ​ടെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വിവിധ രാ​ജ്യ​ങ്ങ​ളി​ലെ 26 പ​ര്‍​വ​താ​രോ​ഹ​ക​ര്‍​ക്കൊ​പ്പ​മാ​ണ് നാ​സ​ര്‍ ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ദൗ​ത്യ​ത്തി​നി​ടെ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ മ​രി​ച്ച​താ​യും അ​റി​യി​ച്ചു.

നാ​സ​ര്‍ നേ​ര​ത്തേ ര​ണ്ടു​ത​വ​ണ എ​വ​റ​സ്​​റ്റി​ന​ടു​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 17ന്​ നേ​പ്പാ​ളി​ല്‍​നി​ന്ന്​ തു​ട​ക്കം കു​റി​ച്ച ദൗ​ത്യം ഒ​രു​മാ​സം പി​ന്നി​ട്ട്​ മേ​യ്​ 16നാ​ണ്​ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. മാ​ര​ത്ത​ണ്‍ ഓ​​ട്ട​ക്കാ​ര​ന്‍ കൂ​ടി​യാ​യ നാ​സ​ര്‍ വി​വി​ധ മാ​ര​ത്ത​ണു​ക​ളി​ല്‍ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. 2018ല്‍ ​മ​ലേ​ഷ്യ​യി​ല്‍ ന​ട​ന്ന അ​യേ​ണ്‍​മാ​ന്‍ റേ​സ്​ മാ​ര​ത്ത​ണി​ലാ​ണ്​ അ​യേ​ണ്‍​മാ​ന്‍ പ​ദ​വി നേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *