“എല്‍.ഡി.എഫ്​ വന്നതിനു ശേഷം കണ്ണൂരില്‍ മാത്രം പത്തോളം രാഷ്​ട്രീയ കൊലപാതങ്ങൾ ” ഉമ്മൻ‌ചാണ്ടി പ്രതികരിക്കുന്നു

home-slider kerala politics

എല്‍.ഡി.എഫ്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്​ ശേഷം പത്തോളം രാഷ്​ട്രീയ കൊലപാതകങ്ങളാണ്​ കണ്ണൂരില്‍ മാത്രം നടന്നത്​. ഇതിനെതിരെ ശക്​തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല മുന്‍ മുഖ്യമന്ത്രി​ ഉമ്മന്‍ചാണ്ടി ആരോപിച്ചു, യൂത്ത്​കോണ്‍ഗ്രസ്​ നേതാവ്​ ഷുഹൈബി​േന്‍റത്​ താലിബാന്‍ മോഡല്‍ കൊലപാതകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു .

അന്ന് ഷുഹൈബി​​​െന്‍റ കൊലപാതകത്തിന്​ മുമ്ബ്​ ടി.പി കേസ്​ പ്രതികള്‍ക്ക്​ പരോള്‍ നല്‍കിയിരുന്നു. നി​​​െന്‍റ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന്​ സി.പി.എം ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്​തു. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവങ്ങളാണ്​ ഇ​തെല്ലാമെന്നും കേരളത്തില്‍ പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ആര്‍.എം.പി നേതാക്കള്‍ക്കെതിരെ സി.പി.എം ഇപ്പോള്‍ വ്യാപകമായി ആക്രമണം നടത്തുകയാണ്​. സി.പി.എമ്മില്‍ ഭരണത്തിന്​ കീഴില്‍ ഗര്‍ഭസ്ഥശിശുവിന്​ പോലും രക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *